കോൺഗ്രസിൽ കൂട്ടരാജി തുടരുന്നു

ന്യൂഡൽഹി : കോൺഗ്രസ് അധ്യക്ഷ പദമൊഴിയാനുള്ള തീരുമാനത്തിൽ രാഹുൽ ഗാന്ധി ഉറച്ചു നിൽക്കുന്നതിനിടെ, പാർട്ടിക്കുള്ളിൽ കൂട്ടരാജി തുടരുന്നു. സംസ്ഥാനങ്ങളിൽ നിന്നുള്ള ഭാരവാഹികൾ ഹൈക്കമാൻഡിന് ഇന്നലെയും രാജിക്കത്ത് കൈമാറി. എഐസിസി ജനറൽ സെക്രട്ടറി ദീപക് ബാബറിയ, സെക്രട്ടറി തരുൺ കുമാർ, ഗോവ പിസിസി അധ്യക്ഷൻ ഗിരീഷ് ചൊദാൻകർ, ഹിമാചൽ പിസിസി അധ്യക്ഷൻ കുൽദീപ് സിങ് റാഥോഡ്, കിസാൻ കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് നാനാ പഠോളെ, ഡൽഹി വർക്കിങ് പ്രസിഡന്റ് രാജേഷ് ലിലോത്തിയ എന്നിവരും ഇതിലുൾപ്പെടുന്നു. ഇതുവരെ 215 പേർ രാജിവച്ചു.

Leave a Reply

Your email address will not be published. Required fields are marked *