വനിതാ ജയിലില്‍നിന്നു രക്ഷപ്പെട്ട തടവുകാര്‍ പിടിയിൽ

തിരുവനന്തപുരം: അട്ടക്കുളങ്ങര ജയിലിൽ നിന്നും കഴിഞ്ഞ ദിവസം രക്ഷപെട്ട രണ്ടു സ്ത്രീകളും പിടിയിൽ. വർക്കല തച്ചോട് അച്യുതൻമുക്ക് സജി വിലാസത്തിൽ സന്ധ്യയും പാങ്ങോട് കല്ലറ കഞ്ഞിനട തേക്കുംകര പുത്തൻ വീട്ടിൽ ശിൽപയുമാണു പിടിയിലായത്. പാലോടിനടുത്ത് അടുക്കുംതറയിൽ നിന്നാണ് ഇരുവരും പൊലീസ് പിടിയിലായത്. ഇവർ തമിഴ്നാട്ടിലേക്കുകടക്കാൻ ശ്രമിക്കുകയായിരുന്നെന്നാണു വിവരം.

ഇരുവരും മോഷണക്കേസിലെ പ്രതികളാണ്. ജയിലിനു പിറകിൽ മാലിന്യം ഇടുന്ന സ്ഥലം വഴിയായിരുന്നു രണ്ടുപേരും രക്ഷപ്പെട്ടത്. മൂന്നു ദിവസം മുൻപായിരുന്നു ജയില്‍ചാട്ടം. വനിതാ ജയിലിൽനിന്നു തടവുകാർ രക്ഷപ്പെടുന്നത് കേരളത്തിൽ ആദ്യത്തെ സംഭവമായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *