യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി : രണ്ടു ദിവസത്തെ സന്ദര്‍ശത്തിന് ഇന്ത്യയിലെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ബുധൻ രാവിലെ പത്തിന് പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം, എച്ച്–1ബി വീസാ നടപടിക്രമങ്ങള്‍, റഷ്യയുമായുള്ള എസ്–400 മിസൈല്‍ ഇടപാട്, ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി, ഭീകരവാദം തുടങ്ങിയ വിഷയങ്ങള്‍ ഇരുവരും ചർച്ച ചെയ്തെന്നാണ് വിവരം. ഈ ആഴ്ച ജപ്പാനില്‍ നടക്കുന്ന ജി–20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായിട്ടാണ് പോംപെയോയുടെ സന്ദർശനം.

വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായും പോംപെയോ ചർച്ച നടത്തി. രണ്ടാം മോദി സർക്കാർ അധികാരമേറ്റതിനു ശേഷം ഇന്ത്യ സന്ദർശിക്കുന്ന ആദ്യ വിദേശ ഉന്നത നേതാവാണ് മൈക്ക് പോംപെയോ

Leave a Reply

Your email address will not be published. Required fields are marked *