എ.പി.അബ്ദുല്ലക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു

ന്യൂ‍ഡൽഹി: നരേന്ദ്ര മോദിയെ ഗാന്ധിയനായി വാഴ്‌ത്തി സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിനെത്തുടർന്ന് കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ട എ.പി.അബ്ദുല്ലക്കുട്ടി ബിജെപിയില്‍ ചേർന്നു. ബുധനാഴ്ച പാർലമെന്റിൽവച്ച് പാർട്ടി വർക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡയിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്. വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അബ്ദുല്ലക്കുട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. പാർട്ടിയിൽ ചേരാൻ മോദി ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ബിജെപിയിൽ ചേർന്നതോടെ താൻ ദേശീയ മുസ്‌ലിമായി മാറിയെന്നു അബ്ദുല്ലക്കുട്ടി മാധ്യമങ്ങളോടു പറഞ്ഞു. മുസ്‌ലിങ്ങളും ബിജെപിയും തമ്മിലുള്ള അകലം കുറയ്ക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *