ജോണ്‍സണ്‍ ടൈല്‍സിന്റെ എക്‌സിപീരിയന്‍സ് സെന്റര്‍ തിരുവനന്തപുരത്ത്

തിരുവനന്തപുരം: സിറാമിക്‌സ് വ്യവസായ രംഗത്ത്് എച്ച് ആന്‍ഡ് ആര്‍ ജോണ്‍സണ്‍-ന്റെ എക്‌സ്പീരിയന്‍സ് സെന്റര്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു.

ഗുണമേന്മയേറിയ നിര്‍മ്മാണ വസ്തുക്കള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കാന്‍ പ്രിസം ജോണ്‍സണ്‍ പ്രതിജ്ഞാബദ്ധമാണെന്ന് മാനേജിംഗ് ഡയറക്ടര്‍ വിജയ് അഗര്‍വാള്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തങ്ങളുടെ എച്ച് ആര്‍ ജെ ഡിവിഷന്‍ ആഗോളതലത്തില്‍ തന്നെ മുന്നിലാണ്.ടൈല്‍സ്, സാനിറ്ററി വെയര്‍, ബാത്ത് ഫിറ്റിംഗ്‌സ് എന്നിവയുടെ പ്രീമിയം വിഭാഗത്തില്‍ തങ്ങള്‍ക്ക് വലിയൊരു വിപണി പങ്കാളിത്തം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് ഇത്തരത്തിലുള്ള 25 സെന്ററുകള്‍ തുറക്കും. ഉപഭോക്താക്കളുടെ അഭിരുചിക്കിണങ്ങിയ ഉല്പന്നങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. 100 കമ്പനികളുടെ 1000-ലേറെ ഇനം ടൈലുകളില്‍ നിന്ന് ഇഷ്ടമുള്ളവ തെരഞ്ഞെടുക്കുക എന്ന ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ഇതുവഴി ഉപഭോക്താവിനു കഴിയും. ഓരോ ഷോറൂമും കയറി ഇറങ്ങേണ്ട ആവശ്യകതയില്ല.

ശാസ്തമംഗലത്ത് ആരംഭിച്ച സെന്ററില്‍ സാനിറ്ററി വെയര്‍, ബാത്ത് ഫിറ്റിംഗ്‌സ് എന്നിവ ഉള്‍പ്പെടുന്ന ബാത്ത്‌റൂം ഉല്പന്നങ്ങളുടെ പ്രീമിയം ശ്രേണിയാണ് ഒരുക്കിയിട്ടുള്ളത്. ഇന്ത്യയിലെ ഏക ആന്റി മൈക്രോ ബയല്‍ ലാര്‍ജ് ഫോര്‍മാറ്റ് ടൈലുകള്‍ പോറല്‍ വീഴാത്ത ഫ്‌ളോര്‍ ടൈലുകള്‍, 500-ലേറെ വാള്‍ ടൈല്‍സ്, സാനിറ്ററി വെയര്‍, എന്നിവയുടെ വിപുലമായ ശ്രേണി ഇവിടെ ഉണ്ട്.
ടൈലുകള്‍ പതിച്ചു കഴിഞ്ഞാല്‍ അതിന്റെ രൂപഭംഗി മനസിലാക്കാന്‍ ഡിസ്‌പ്ലേ മോക് അപ്പും ഇവിടെ കാണാം.
വാര്‍ത്താസമ്മേളനത്തില്‍ എച്ച് ആന്‍ഡ് ആര്‍ ജോണ്‍സണ്‍ (ഇന്ത്യ) എക്‌സിക്യൂട്ടീവ് ഡയറക്ടറും സി ഇ ഒ യുമായ ശരത് ചന്ദക്, പ്രസിഡന്റ് അനൂപ് ശ്രീകുമാര്‍ ടൈല്‍ സെയില്‍സ് മാര്‍ക്കറ്റിങ്ങ് ഹെഡ് ദിനേഷ് വ്യാസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *