സിപിഐ നിര്‍വാഹകസമിതി യോഗം ഇന്ന്

തിരുവനന്തപുരം: സിപിഎമ്മിനെ പിടിച്ചുലക്കുന്ന ആന്തൂര്‍, ബിനോയ് കോടിയേരി വിവാദങ്ങള്‍ക്കിടെ സിപിഐ നിര്‍വാഹകസമിതി യോഗം ഇന്ന് ചേരും. തിരഞ്ഞെടുപ്പ് അവലോകനത്തിന് ശേഷം സംഘടനകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുന്നത്. ബ്രാഞ്ച് , ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരെ ഉള്‍പ്പെടുത്തിയുള്ള പാര്‍ട്ടി ക്ലാസ് നടത്തുന്നതിന് നിര്‍വാഹസമിതി തീരുമാനമെടുക്കും. പൊലീസിന് മജിസ്റ്റീരിയില്‍ അധികാരത്തിന്റെ കാര്യത്തില്‍ ഉഭയകക്ഷി ചര്‍ച്ച തീരുമാനിച്ചിരിക്കുന്നതിനാല്‍ അതിന്‍മേല്‍ ചര്‍ച്ചയുണ്ടാവില്ല. എന്നാല്‍ ലളിതകലാ അക്കാദമി വിവാദം, ആന്തൂര്‍ നഗരസഭയിലെ പ്രവാസിയുടെ ആത്മഹത്യ എന്നിവ നിര്‍വാഹകസമിതിയില്‍ ചര്‍ച്ചയായേക്കും.

Leave a Reply

Your email address will not be published. Required fields are marked *