ആന്തൂരിലേത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കൊല : കോണ്‍ഗ്രസ്

കണ്ണൂര്‍ : ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്ത കൊലപാതകമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംഭവത്തില്‍ നീതിയുക്തമായ അന്വേഷണം നടത്തണം. നഗരസഭയുടെ പങ്കും അന്വേഷിക്കണം. പിണറായി വിജയന്‍ സര്‍ക്കാരില്‍നിന്നു നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ആന്തൂരില്‍ ആത്മഹത്യചെയ്ത സാജന്‍റെ കുടുംബാഗങ്ങളെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.

ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യയില്‍ ഉദ്യോഗസ്ഥതലത്തിലെ വീഴ്ച മാത്രമല്ല ഉണ്ടായതെന്ന്  ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണം. രാഷ്ട്രീയം മാത്രമേ പറയാനുള്ളുവെന്ന് ബിനോയ് കോടിയേരി വിഷയത്തില്‍ ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *