കാര്‍ട്ടൂണ്‍ വിവാദം; എ കെ ബാലനെ രൂക്ഷമായി വിമര്‍ശിച്ച് കാനം രാജേന്ദ്രന്‍

കൊല്ലം: കാര്‍ട്ടൂണ്‍ വിവാദത്തില്‍ മന്ത്രി എകെ ബാലനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിഷയത്തിലുള്ള സാംസ്‌കാരിക മന്ത്രിയുടെ പ്രതികരണം ഇടതുപക്ഷ സമീപനമല്ല എന്നും മീശ നോവല്‍ പ്രസിദ്ധീകരിക്കുമ്പോള്‍ മാത്രമല്ല ആവിഷ്‌ക്കാര സ്വാതന്ത്ര്യം വേണ്ടതെന്നും കാനം പറഞ്ഞു.

അംശവടി മതചിഹ്നമല്ല അധികാര ചിഹ്നമാണെന്നും അധികാര ചിഹ്നത്തെ വിമര്‍ശിക്കാന്‍ പാടില്ലെന്നെ മന്ത്രിയുടെ സമീപനം ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദത്തിന് പിന്നില്‍ താല്‍പര്യങ്ങളുണ്ടെന്നും സന്ധി ചെയ്യേണ്ട കാര്യമില്ല എന്നും കാനം പറഞ്ഞു.

അവാര്‍ഡ് നല്‍കിയത് പുനപരിശോധിക്കണമെന്നത് സര്‍ക്കാര്‍ നിലപാട് ആണെന്ന് എ കെ ബാലന്‍ പറഞ്ഞിരുന്നു. മന്ത്രിയുടെ ഈ പ്രസ്താവനയ്‌ക്കെതിരെയാണ് കാനം വിമര്‍ശനവുമായി രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *