ബിനോയ് കോടിയേരി യുവതിക്കൊപ്പം കഴിഞ്ഞതിന് തെളിവ്, പൊലീസിന് മൊഴി നൽകി

കണ്ണൂർ: സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരി പരാതിക്കാരിയായ യുവതിക്കൊപ്പം കഴിഞ്ഞതിന് തെളിവുണ്ടെന്ന് പൊലീസ്. ഹോട്ടലിലും ഫ്ലാറ്റിലും ഇരുവരും ഒന്നിച്ച് താമസിച്ചെന്നും പൊലീസ് പറയുന്നു.

ബിനോയ് കോടിയേരി വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതി നൽകിയ ബിഹാർ സ്വദേശിനി ഇപ്പോൾ മുംബൈ ഓഷിവാരാ സ്റ്റേഷനിലാണുള്ളത്. പരാതിയുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ യുവതിയു‍ടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നത്. ബിനോയ് കോടിയേരി യുവതിക്കൊപ്പം കഴിഞ്ഞതിന് കൃത്യമായ തെളിവുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *