കൊച്ചിയിലെ പ്രമുഖ പ്രധാന സ്ഥാപനങ്ങൾ ആക്രമിക്കാൻ ഐഎസ് ഭീകരർ ആസൂത്രണം നടത്തുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്

തിരുവനന്തപുരം: കൊച്ചിയിലെ പ്രമുഖ ഷോപ്പിങ് മാളുകൾ ഉൾപ്പെടെ പ്രധാന സ്ഥാപനങ്ങൾ ആക്രമിക്കാൻ ഐഎസ് ഭീകരർ ആസൂത്രണം നടത്തുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ഇന്റലിജൻസ് വിഭാഗം മൂന്ന് കത്തുകളാണ് കേരള പൊലീസിന് കൈമാറിയത്. ഈ കത്തുകളിലൊന്നിൽ കൊച്ചിയിലെ പ്രമുഖ ഷോപ്പിങ് മാളിൽ ആക്രമണം നടത്താൻ പദ്ധതിയുള്ളതായി പറയുന്നു. ഇതോടെ കൊച്ചി വിമാനത്താവളത്തില്‍ അടക്കം സുരക്ഷ ശക്തമാക്കി.

യാത്രക്കാരെ കര്‍ശന പരിശോധനയ്ക്കു വിധേയരാക്കും. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, കശ്മീർ എന്നിവിടങ്ങളിലാണ് ഐഎസ് സാന്നിധ്യമുറപ്പിക്കുന്നത്. ടെലഗ്രാം മെസൻജർ വഴിയായിരുന്നു സന്ദേശങ്ങൾ കൈമാറിയിരുന്നത്. എന്നാൽ വിവരങ്ങൾ ചോരാൻ തുടങ്ങിയതോടെ ചാറ്റ് സെക്യുർ, സിങ്നൽ ആൻഡ് സൈലന്റ് െടക്സ്റ്റ് തുടങ്ങിയ ആപ്ലിക്കേഷൻ വഴിയാണ് ഇപ്പോൾ വിവരങ്ങൾ കൈമാറുന്നത്.

ഐഎസ് ഭീഷണി ഉയർന്നതോടെ കേരള തീരത്ത് സുരക്ഷ ശക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *