അന്താരാഷ്ട്ര യോഗദിനാഘോഷം നാളെ

തിരുവനന്തപുരം: കാര്യവട്ടം സ്‌പോര്‍ട്‌സ് അതോരിറ്റി ഓഫ് ഇന്ത്യ (സായി), എല്‍.എന്‍.സി.പി.ഇ നാളെ അഞ്ചാമത് അന്താരാഷ്ട്ര യോഗദിനാഘോഷം സംഘടിപ്പിക്കും. രാവിലെ ഏഴിന് എല്‍.എന്‍.സി.പി.ഇ അറ്റ്‌ലറ്റിക്‌സ് സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ 2500ലധികം പേര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
യോഗദിനാഘേഷം മന്ത്രി ഇ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും. വി.എസ്.ശിവകുമാര്‍ എം.എല്‍.എ., ചീഫ് ഇലക്ട്രല്‍ ഓഫിസര്‍ ടിക്കാറാം മീണ ഐ.എ.എസ്, ഒളിമ്പ്യന്മാര്‍, കായിക പരിശീലകര്‍, പ്രമുഖ അത്‌ലറ്റുകള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ എസ്.നജുമുദ്ദീന്‍, ജോയി ജോസഫ്, വി.മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *