ജോസ് കെ മാണിക്ക് വീണ്ടും തിരിച്ചടി; ജോസഫിനൊപ്പം നിൽക്കുമെന്ന് സിഎഫ് തോമസ്

തിരുവനന്തപുരം: ജോസ് കെ മാണിയ്ക്ക് വീണ്ടും തിരിച്ചടി. കേരള കോൺഗ്രസിലെ മുതിർന്ന നേതാവ് സിഎഫ് തോമസ് പിജെ ജോസഫിനൊപ്പം നിൽക്കും. ജോസ് കെ മാണി ചെയർമാനായ കേരള കോൺഗ്രസ് യഥാർത്ഥ കേരള കോൺഗ്രസ് അല്ലെന്നും സിഎഫ് തോമസ് പറഞ്ഞു.

ഇതോടെ ജോസഫിനൊപ്പമുള്ള എംഎൽഎമാരുടെ എണ്ണം മൂന്നായി. പിജെ ജോസഫിനെയും സിഎഫ് തോമസിനെയും കൂടാതെ മോൻസ് ജോസഫാണ് ഒപ്പമുള്ള മൂന്നാമത്തെ എംഎൽഎ. ഇന്നലെ കോട്ടയത്ത് ചേർന്ന വിമത യോഗത്തിലായിരുന്നു ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്തത്. ഈ യോഗത്തിൽ സിഎഫ് തോമസ് പങ്കെടുത്തിരുന്നില്ല.

അതേസമയം, ജോസ് കെ മാണി കോടതിവിധി ലംഘിച്ചു. ചെയർമാന്റെ ഓഫീസ് ഉപയോഗിക്കരുതെന്ന് കോടതി നിർദ്ദേശം നൽകിയിരുന്നു. ഇത് ലംഘിച്ച് ജോസ് കെ മാണി ഓഫീസിനുള്ളിൽ പ്രവേശിച്ച് കസേരയിലിരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *