ലളിതകലാ അക്കാദമി കാര്‍ട്ടൂണ്‍ പുരസ്‌കാരത്തില്‍ മാറ്റമില്ല

കൊച്ചി: ലളിതകലാ അക്കാദമി കാര്‍ട്ടൂണ്‍ പുരസ്‌കാരത്തില്‍ മാറ്റമില്ല. അവാര്‍ഡ് പുനഃപരിശോധന നടത്തണമെന്ന സര്‍ക്കാരിന്റെ ആവശ്യം അക്കാദമി തള്ളി. ജൂറി തീരുമാനം അന്തിമമാണെന്ന് അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് പറഞ്ഞു. തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നെന്നും നേമം പുഷ്പരാജ്.

വിവാദ കാര്‍ട്ടൂണിന് അവാര്‍ഡ് നല്‍കിയത് പുനഃപരിശോധിക്കാന്‍ മന്ത്രി എ കെ ബാലന്‍ നിര്‍ദേശിച്ചിരുന്നു. ക്രിസ്തീയ മത ചിഹ്നങ്ങളെ അവഹേളിക്കുന്ന രീതിയോട് സര്‍ക്കാര്‍ യോജിക്കുന്നില്ല. കാര്‍ട്ടൂണിന്റെ പ്രമേയത്തെ അംഗീകരിക്കുന്നു. മത ചിഹ്നങ്ങള്‍ അവഹേളിച്ചത് അംഗീകരിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *