നോട്ട് നിരോധനവും ജി.എസ്.ടിയും ഭാരതത്തെ തകര്‍ത്തു: രാഹുല്‍

ധോല്‍പൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയ ജി.എസ്.ടി.യും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ത്തെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
ദ്വിദിന പര്യടനത്തിനായി രാജസ്ഥാനിലെത്തിയ രാഹുല്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു.


കാവല്‍ക്കാരനാണ് താനെന്ന് പറയുന്ന പ്രധാനമന്ത്രി മോദി ആര്‍ക്കാണ് കാവല്‍ എന്ന് വ്യക്തമാക്കിയിട്ടില്ല. 15-20 വ്യവസായികള്‍ക്ക് മാത്രമാണ് മോദി നേട്ടമുണ്ടാക്കിക്കൊടുത്തത്. മുന്‍ യു.പി.എ സര്‍ക്കാര്‍ 70000 കോടി രൂപയുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി. മോദി സര്‍ക്കാര്‍ 3.5 കോടിയുടെ കടമാണ് എഴുതിത്തള്ളിയത്. ഇതില്‍ ഒരു രൂപ പോലും കര്‍ഷകരുടേതായിരുന്നില്ല. കര്‍ഷകരേയോ യുവാളേയോ മോദി സഹായിച്ചില്ല. തട്ടിപ്പുകാരായ നീരവ് മോദി, മെഹുല്‍ ചോക്‌സി, ലളിത് മോദി, അനില്‍ അമ്പാനി തുടങ്ങിയവര്‍ക്കാണ് പ്രധാനമന്ത്രിയുെട സഹായം ലഭിച്ചത്.
നോട്ട് നിരോധനം ചരക്ക് സേവന നിയമം എന്നിവ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ത്തു. റഫാല്‍ യുദ്ധവിമാന ഇടപാടിലൂടെ തന്റെ വ്യവസായ സുഹൃത്തിനു നേട്ടമുണ്ടായതിനെപ്പറ്റി മോദി ഒരക്ഷരം മിണ്ടുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *