മാവേലിക്കര വള്ളിക്കുന്നത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ തീവച്ചുകൊന്നു

ആലപ്പുഴ: മാവേലിക്കര വള്ളിക്കുന്നത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ തീവച്ചുകൊന്നു. വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ സി.പി.ഒ സൗമ്യ പുഷ്കരൻ (30)​ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനിടെ പ്രതി പിടിയിലായി. സൗമ്യ ഡ്യൂട്ടി കഴിഞ്ഞ് വരുന്ന വഴി കാറിടിച്ചു വീഴ്ത്തി പ്രതി ആക്രമിക്കുകയായിരുന്നു. ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപെടുത്തിയതായാണ് വിവരം. ആക്രമണത്തിനിടെ പ്രതിക്കും പൊള്ളലേറ്റി‌ട്ടുണ്ട്. ആലുവ ട്രാഫിക് പൊലീസിലെ ഉദ്യോഗസ്ഥനാണ് പ്രതി.

പി.എസ്.സി പരീക്ഷ കഴിഞ്ഞ് സ്‌കൂട്ടറിൽ മടങ്ങുകയായിരുന്ന സൗമ്യയെ പ്രതി കാറിടിച്ചു വീഴ്ത്തി ആക്രമിക്കുകയായിരുന്നു. ഇതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച സൗമ്യയെ വടിവാൾ കൊണ്ട് വെട്ടി താഴെയിട്ടു. എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടയിൽ പെട്രോളൊഴിച്ചു കത്തിക്കുകയായിരുന്നു. കഴുത്തിനു മുറിവേറ്റിട്ടുണ്ട്. കാറിനുള്ളിൽ സൂക്ഷിച്ചിരുന്ന പെട്രോൾ ഉപയോഗിച്ചാണ് തീക്കൊളുത്തിയത്. നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. രണ്ട് കുട്ടികളുടെ അമ്മയായ സൗമ്യയുടെ ഭർത്താവ് വിദേശത്താണ്.

Leave a Reply

Your email address will not be published. Required fields are marked *