മനുഷ്യ സൃഷ്ടിയോ പ്രളയം? ; ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും

കൊച്ചി: കേരളത്തിലുണ്ടായ പ്രളയം മനുഷ്യ സൃഷ്ടിയാണെന്നും ഡാം മാമെജ്‌മെന്റിന്റെ പരാജയമാണെന്നും ചൂണ്ടിക്കാണിച്ച് സമര്‍പ്പിച്ച ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഹര്‍ജിയില്‍ വിവിധ വകുപ്പുകള്‍ ഇന്ന് കോടതിയില്‍ വിശദീകരണം നല്‍കും.


വിവിധ വകുപ്പുകള്‍ കോടതിയില്‍ ഇത് സംമ്പന്ധിച്ച് വിശദീകരണം നല്‍കും. കേന്ദ്രവും ഇക്കാര്യത്തില്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിക്കും. ഓഗസ്റ്റ് 15 മുതല്‍ 17 വരെ കേരളത്തില്‍ പെയ്ത അപ്രതീക്ഷിത മഴ പ്രളയ കാരണമായെന്നാണ് സര്‍ക്കാര്‍ നിലപാട്. കേന്ദ്ര കാലാവസ്ഥാ ഏജന്‍സിയേയും മുന്നറിയിപ്പ് നല്‍കിയില്ലെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കുമെന്നാണ് സൂചന.
ഹര്‍ജിയില്‍ കേന്ദ്രവും കോടതിയില്‍ നിലപാട് അറിയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *