റായ്ബറേലിയിൽ ന്യൂ ഫറാക്ക എക്സപ്രസ് ട്രൈയിൻ പാളം തെറ്റി; 5 മരണം

ഉത്തർപ്രദേശ്:  ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ട്രൈയിന്‍ പാളം തെറ്റി. അപകടത്തില്‍ 5 പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. നിരവധി പേര്‍ക്ക് പരിക്കുണ്ട്.  ന്യൂ ഫറാക്ക എക്സപ്രസ് ട്രൈയിനാണ് പാളം തെറ്റിയത്. റായ്ബറേലിയിൽ നിന്നും ന്യൂഡൽഹിയിലേക്ക് വന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. നാല് കോച്ചുകള്‍ പാളം തെറ്റിയതായാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *