ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യ സന്ദർശിക്കും

ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് ഈ വർഷം ഇന്ത്യ സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് ഇന്ത്യ സന്ദർശിക്കുമെന്ന് ഷി അറിയിച്ചത്. കിർഗിസ്ഥാനിലെ ബിഷ്കേക്കിൽ നടക്കുന്ന ഷാങ്ഹായ് കോഓപറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്കിടെ നടന്ന കൂടിക്കാഴ്ചയിലാണ് മോദി, ഷി ചിൻപിങ്ങിനെ ക്ഷണിച്ചത്.

ഷി ചിൻപിങ് ഇന്ത്യ സന്ദർശനത്തിന് എത്തുമെന്ന് ഉറപ്പ് നൽകിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷം ഏപ്രിലിൽ വുഹാനിൽ മോദിയും ഷി ചിൻപിങ്ങും നടത്തിയ കൂടിക്കാഴ്ച വിജയകരമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *