ആകാശപ്പാത നിർമ്മാണം : യുവമോര്‍ച്ചയുടെ ഊഞ്ഞാലാടി സമരം

കോട്ടയം: ആകാശപ്പാതയുടെ നിർമ്മാണം വൈകുന്നതില്‍ യുവമോര്‍ച്ചയുടെ ഊഞ്ഞാലാടി സമരം. കോട്ടയം നഗരത്തിലെ ആകാശപ്പാതയുടെ നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ടായിരുന്നു യുവമോർച്ചയുടെ വ്യത്യസ്തമായ സമരം. പാതക്കായി സ്ഥാപിച്ച ഉരുക്ക് തൂണിലാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  ഊഞ്ഞാല് കെട്ടിയത്.

ശീമാട്ടി റൗണ്ടാനയിലെ ഈ തൂണുകൾ നോക്കുകുത്തിയായി നിൽക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി.  കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കാനായാണ്  ആകാശപ്പാതയുടെ നിർമാണം ആരംഭിച്ചത്. 2016ൽ തറക്കല്ലിട്ട പദ്ധതി പിന്നീട് രണ്ട് വർഷം ഒന്നും നടന്നില്ല. ആറ് മീറ്റർ ഉയരത്തിൽ 14 ഉരുക്ക് തൂണുകൾ ഏഴ് മാസം മുൻപ് സ്ഥാപിച്ചു. പിന്നെയും പണി ഇഴഞ്ഞ് നീങ്ങി. ഇപ്പോൾ തുണുകൾ യാത്രക്കാർക്ക് ബുദ്ധിമുട്ടായി മാറിയെന്നാണ് യുവമോർച്ചയുടെ ആരോപണം.

എന്നാൽ സംസ്ഥാനസർക്കാർ പണം അനുവദിക്കാതിനാലാണ് പദ്ധതി നീളാൻ കാരണമെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ വിശദമാക്കുന്നത്.  5 കോടി രൂപയാണ് പദ്ധതി അടങ്കൽ സിപിഎമ്മും പദ്ധതിക്കെതിരെ നേരത്തെ രംഗത്ത് വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *