നിപ: പുറത്ത് വരുന്നത് ആശ്വാസകരമായ വാർത്ത

കൊച്ചി: നിപയുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത് ആശ്വാസകരമായ വാർത്തകളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐസൊലേഷൻ വാർഡിലുള്ളവർക്ക് വൈറസ് ബാധയില്ലെങ്കിലും ജാഗ്രത അവസാനിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിപയുടെ ഉറവിടം കണ്ടെത്താൻ ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് കൂടുതൽ ഗവേഷണം നടത്തുമെന്നും പ്രതിരോധപ്രവർത്തനങ്ങൾ തുടരുമെന്നും പിണറായി വിജയൻ കൊച്ചിയിൽ പറഞ്ഞു. കൊച്ചിയില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, നിപ ബാധയുടെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ ഇന്ന് ദില്ലിക്ക് തിരിക്കും. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധനുമായി കൂടിക്കാഴ്ച നടത്തും. കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *