ഇന്ന് ചെറിയ പെരുന്നാള്‍

തിരുവനന്തപുരം:വ്രതശുദ്ധിയുടെ പുണ്യംപേറി ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. റംസാൻ 30 പൂർത്തിയാക്കിയെന്ന പ്രത്യേകതയും ഇത്തവണത്തെ പെരുന്നാളിനുണ്ട്. വിവിധ പള്ളികളിലും പ്രത്യേകം തയാറാക്കിയ ഈദ്​ ഗാഹുകളിലും രാവിലെ പെരുന്നാൾ നമസ്​കാരം നടക്കും.

സ്നേഹവും സാഹോദര്യവും പങ്കുവെക്കുന്ന ചെറിയ പെരുന്നാള്‍ ദിനം ബന്ധുകള്‍ക്കും സുഹൃത്തുകള്‍ക്കും ഒപ്പം ആഘോഷിക്കുന്ന ആഹ്ളാദത്തിലാണ് വിശ്വാസ സമൂഹം. ഒരു മാസം നീണ്ട വ്രതചാരണത്തിന് ശേഷമാണ് ഇക്കുറി പുണ്യങ്ങളുടെ വസന്തമായ റംസാന് വിശ്വസികള്‍ വിട ചൊല്ലുന്നത്. നാടെങ്ങും ചെറിയ പെരുന്നാള്‍ ആഘോഷങ്ങളുടെ പൊലിമയാണ്. മൈലാഞ്ചിയിടലും, കൈത്താളമിട്ടുള്ള പാട്ടുകളുമായി ആഘോഷങ്ങള്‍ക്കും ആരവങ്ങള്‍ക്കും തുടക്കമായി കഴിഞ്ഞു.

പുതു വസ്ത്രമണിയുന്നതും വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കുന്നതും പെരുന്നാള്‍ ദിനത്തിന് സവിശേഷതയാണ്. എങ്കിലും പുണ്യമാസത്തില്‍ നേടിയ ആത്മനിയന്ത്രണങ്ങളില്‍ അര്‍പ്പിതമായാണ് വിശ്വാസികളുടെ ആഘോഷം. ചെറിയ പെരുന്നാള്‍ ദിനത്തില്‍ ആരും പട്ടിണി കിടക്കരുതെന്ന് മതം അനുശാസിക്കുന്നതിനാല്‍ ഫിത്തര്‍ സക്കാത്തും നിര്‍ബന്ധം.

Leave a Reply

Your email address will not be published. Required fields are marked *