ബീഹാറിൽ ജെഡിയു അംഗങ്ങളെ മാത്രം ഉൾപ്പെടുത്തി നിതീഷ് കുമാർ മന്ത്രിസഭ

ന്യൂഡൽഹി: ജെഡിയു അംഗങ്ങളെ മാത്രം ഉള്‍പ്പെടുത്തി ബിഹാറില്‍ മന്ത്രിസഭ വികസിപ്പിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ. ബിജെപിക്കായി സംസ്ഥാനത്ത് ഒരു മന്ത്രിസ്ഥാനം ഒഴിച്ചിട്ടു. ആരു മന്ത്രിയാകുമെന്ന് ബിജെപി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബിജെപിക്കായി ഒഴിച്ചിട്ട സ്ഥാനത്തില്‍ പിന്നീട് ആളുവരുമെന്ന് ഉപമുഖ്യമന്ത്രി സുശീൽ മോദി അറിയിച്ചു.

കേന്ദ്രത്തിൽ മോദി മന്ത്രിസഭയിൽ ജെഡിയുവിന് ഒരു മന്ത്രിസ്ഥാനം മാത്രം നൽകിയതിൽ നിതീഷ് കുമാറും പാർട്ടിയും പ്രതിഷേധം അറിയിച്ചിരുന്നു. അതിനാലാണ് നിതീഷ് കുമാർ ബിഹാറിൽ ഇത്തരത്തിൽ ഒരു തീരുമാനം കൈക്കൊണ്ടതെന്നാണു വിലയിരുത്തൽ. കേന്ദ്രമന്ത്രിസഭയിൽ എത്ര സീറ്റുകളിൽ സഖ്യകക്ഷികൾ ജയിച്ചുവെന്ന കണക്കു നോക്കാതെ ഒരോ സീറ്റ് വീതമാണ് എല്ലാവർക്കും നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *