രാജസ്ഥാനിൽ സൂര്യതാപമേറ്റ് രണ്ടുപേർ മരിച്ചു

ന്യൂഡൽഹി: ചുട്ടുപൊള്ളി ഡൽഹി ഉൾപ്പടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. സൂര്യതാപമേറ്റ് രാജസ്ഥാനിൽ രണ്ടുപേർ മരിച്ചു. വരും ദിവസങ്ങളിൽ താപനില ഉയരുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. നാൽപ്പത്തി ആറ് ഡിഗ്രി സെൽഷ്യസ് ആണ് ഇന്ന് ഡൽഹിയിൽ രേഖപ്പെടുത്തിയ ഉയർന്ന താപനില.

താപനില 45 ഡിഗ്രി സെൽഷ്യസിലധികം ഉയരുകയും വരും ദിവസങ്ങളിൽ ചൂട് ഇനിയും വധിക്കുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ചൂടിന് പുറമെ പൊടിക്കാറ്റും രൂക്ഷമായതോടെ ജനവീവിതം ദുസ്സഹമായിരിക്കുകയാണ്. ചൂട് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന ഉച്ചസമയങ്ങളിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലിചെയ്യുന്നത് ഒഴിവാക്കാനും പൊതുജനങ്ങൾ ജാഗ്രത പാലിക്കാനും മുൻകരുതൽ നടപടികൾ സ്വീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

ഡല്‍ഹിക്കു പുറമെ ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലും താപനില 46ന് മുകളിലെത്തിയതോടെ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ജൂൺ അവസാനം വരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാലവർഷം എത്തില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *