എൻ.കെ പ്രേമചന്ദ്രന്റെ വാഹനത്തിന് നേരെ അക്രമം,​ രണ്ട് പേർക്ക് വെട്ടേറ്റു

കൊല്ലം: കൊല്ലം നിയുക്ത എം.പി എൻ.കെ പ്രേമചന്ദ്രന്റെ വാഹനത്തിന് നേരെ പ്രതിഷേധം. പരവൂരിൽ നഗരസഭയിലെ സ്വീകരണ പരിപാടി കഴിഞ്ഞു പൂതക്കുളം പഞ്ചായത്തിലേക്കു പോകുന്നതിനിടെ സി.പി.ഐ– സി.ഐ.ടി.യു പ്രവർത്തകർ പ്രേമചന്ദ്രന്റെ വാഹനം തടഞ്ഞു. തുടർന്ന് നടന്ന സംഘർഷത്തിൽ എം.പിയുടെ പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന രണ്ടു പേർക്കു വെട്ടേറ്റു.

സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി സി.പി.ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. ‌അക്രമത്തിൽ പ്രതിഷേധിച്ച് എം.പിയുടെ നേതൃത്വത്തിൽ പരവൂർ – പാരിപ്പള്ളി റോഡ് ഉപരോധിച്ചു

Leave a Reply

Your email address will not be published. Required fields are marked *