തിരുവല്ലം സ്റ്റേഷനില്‍ വച്ച് പൊലീസിന്‍റെ ക്രൂരമര്‍ദ്ദനത്തിനിടെ ഇറങ്ങിയോടുന്ന പ്രതിയുടെ ദൃശ്യം പുറത്ത്

തിരുവല്ലം:  പോക്സോ കേസില്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി, പൊലീസിന്‍റെ ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് സ്റ്റേഷനില്‍ നിന്നും ഇറങ്ങിയോടുന്ന അനീഷിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പറത്ത്. അനീഷിന്‍റെ പുറകേ സ്റ്റേഷനിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഓടുന്നുണ്ട്. ഇരുവര്‍ക്കും പുറകേ അനീഷിന്‍റെ ഭാര്യയും അമ്മയും ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഓട്ടത്തിനൊടുവില്‍ അനീഷിനെ പൊലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് നടുറോഡിലിട്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അന്വേഷണ വിധേയമായി രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്തിരുന്നു. എസ്സിപിഒ സൈമൻ. സിപിഒ ഗോപിനാഥ് എന്നിവരെയാണ് സിറ്റി പൊലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്.

സ്റ്റേഷനില്‍ വിളിച്ചു വരുത്തിയ അനീഷിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് ഉടുമുണ്ടഴിഞ്ഞ അനീഷ് കിട്ടിയ തക്കത്തിന് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടുന്ന ദൃശ്യങ്ങളാണ് പൊലീസ് സ്റ്റേഷനിലെ സിസിടിവിയില്‍ പതിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *