കേരളത്തിലെ പ്രകടനത്തില്‍ തൃപ്തിയില്ലെന്നു ബിജെപി കേന്ദ്ര നേതൃത്വം

തിരുവനന്തപുരം: കേരളത്തിലെ പ്രകടനത്തില്‍ തൃപ്തിയില്ലെന്നു ബിജെപി കേന്ദ്ര നേതൃത്വം. മൂന്നുസീറ്റുവരെ പ്രതീക്ഷിച്ചിരുന്നുവെന്ന് ദേശീയ സെക്രട്ടറി വൈ. സത്യകുമാര്‍ പറഞ്ഞു. സംസ്ഥാന അധ്യക്ഷനെ മാറ്റണമോ എന്ന് നേതൃത്വം തീരുമാനിക്കും.

സംസ്ഥാന ബിജെപിയില്‍ നേതൃമാറ്റം ആവശ്യമില്ലെന്ന് എം.ടി.രമേശ് പറഞ്ഞു. തിരഞ്ഞെടുപ്പുഫലം നോക്കിയല്ല ബിജെപി പ്രസിഡന്റിനെ തീരുമാനിക്കുന്നത്. കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കൂട്ടുത്തരവാദിത്തത്തോടെയുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന് വീഴ്ച പറ്റിയിട്ടില്ല,കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇരട്ടിയിലധികം വോട്ടുകള്‍ ബിജെപി അധികം നേടി,കേന്ദ്രത്തിന് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. സീറ്റുകിട്ടിയില്ലെങ്കിലും മികച്ച പ്രകടനം കാഴ്ചവെച്ച കേരള ഘടകത്തെ കേന്ദ്രമന്ത്രി നേരിട്ടുവിളിച്ച് അഭിനന്ദിച്ചുവെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *