മസാലബോണ്ട്: മോദി കൊണ്ടുവന്ന ലിബറൽ നയമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം:  മസാലബോണ്ട് നരേന്ദ്രമോദി കൊണ്ടുവന്ന ലിബറൽ നയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇടതു പക്ഷം ഇത് ഏറ്റെടുക്കുന്നത് അപചയമാണ്. ധനമന്ത്രി കള്ളം പറഞ്ഞെന്നും കുറഞ്ഞ പലിശയാണെന്ന് ധനമന്ത്രി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്നും ചെന്നിത്തല സഭയിൽ തുറന്നടിച്ചു. മസാല ബോണ്ട് വിറ്റശേഷമാണ് ലണ്ടൻ സ്റ്റോക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്തത്. മാർച്ച് 29ന് കാനഡയിൽ വച്ച് ബോണ്ട് സി.പി.ഡിക്യു കമ്പനിക്ക് വിറ്റു. വിറ്റ ബോണ്ടിന്റെ മണിയാണ് ലണ്ടനിൽ മുഖ്യമന്ത്രി അടിച്ചത്. കാനഡയിലെ ക്യുബക്കിൽ ബോണ്ട് പ്രൈവറ്റായി ഇഷ്യൂ ചെയ്തു. ലാവ്ലിനെ സഹായിക്കേണ്ട എന്ത് ബാദ്ധ്യതയാണ് പിണറായിക്കുള്ളതെന്നും ചെന്നിത്തല ചോദിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *