സിപിഎം നേതാക്കൾ തന്നെ ആർഎസ്എസ് വത്കരിക്കാൻ ശ്രമിച്ചു: പ്രേമചന്ദ്രൻ

തിരുവനന്തപുരം:  മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി തോമസ് ഐസക്കും അടക്കമുള്ള സിപിഎം നേതാക്കൾ തന്നെ ആർഎസ്എസ് വത്കരിക്കാനും ബിജെപിക്കാരനാക്കി ചിത്രീകരിച്ചു ന്യൂനപക്ഷ വിരുദ്ധനാക്കാനും ശ്രമിച്ചതായി എൻ.കെ. പ്രേമചന്ദ്രൻ. തോമസ് ഐസക്കും മേഴ്സിക്കുട്ടിയമ്മയും ജമാ അത്തുകളിൽ ചെന്നു തനിക്കെതിരെ വർഗീയവിദ്വേഷം പ്രചരിപ്പിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എം.എ. ബേബിക്കു ലഭിച്ച വോട്ടുപോലും ഇത്തവണ ഇടതുസ്ഥാനാർഥിക്കു ലഭിച്ചില്ലെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിനുള്ള മറുപടിയാണു സിപിഎമ്മിനേറ്റ തിരിച്ചടിയെന്നും പ്രേമചന്ദ്രൻ തിരുവനന്തപുരം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയിൽ പറഞ്ഞു

ശബരിമല യുവതീപ്രവേശ വിധി മുഖ്യമന്ത്രി പിണറായി വിജയൻ വർഗീയവത്കരിച്ചതു തിരഞ്ഞെടുപ്പിൽ എൽഡിഎഫിനു തിരിച്ചടിയായി. സവർണരും അവർണരും തമ്മിലുള്ള പ്രശ്നങ്ങളാണു ശബരിമലയിലേതെന്നു പറഞ്ഞു പിണറായി ശബരിമലയെ വർഗീയവത്കരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *