കേരളത്തിലെ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 2,960 രൂപയും പവന് 23,680 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്.

ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. മെയ് 17 ന് ഗ്രാമിന് 2,990 രൂപയും പവന് 24,920 രൂപയുമായിരുന്നു നിരക്ക്. മെയ് 14 നാണ് സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 3025 രൂപയും പവന് 24,200 രൂപയുമായിരുന്നു നിരക്ക്. 2019 ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു സ്വര്‍ണ നിരക്ക്.

ആഗോളവിപണിയിലും സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണത്തിന് ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,275.22 ഡോളറാണ് ഇന്നത്തെ നിരക്ക്.

Leave a Reply

Your email address will not be published. Required fields are marked *