പ്ലസ് വണ്‍ പ്രവേശനത്തിനുളള ട്രയല്‍ അലോട്ട്‌മെന്റ് ഇന്ന് ആരംഭിക്കും

തിരുവനന്തപുരം: പ്ലസ് വണ്‍ ഏകജാലകത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് ഇന്നാരംഭിക്കും. www.hscap.kerala.gov.in എന്ന പോര്‍ട്ടലിലാണ് പ്രസിദ്ധീകരണം. ട്രയല്‍ റിസള്‍ട്ട് ചൊവ്വാഴ്ച വരെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശോധിക്കാം.വെള്ളിയാഴ്ച നടക്കുന്ന ഒന്നാംഘട്ട അലോട്ട്‌മെന്റിലെ സാധ്യത സൂചിപ്പിക്കുന്നതായിരിക്കും ട്രയല്‍ അലോട്ട്‌മെന്റ്. അതിന് ശേഷമാകും ഓപ്ഷനുകള്‍ ഉള്‍പ്പടെയുള്ള തിരുത്തലുകള്‍ വരുത്താനാകുക. തെറ്റായ വിവരങ്ങള്‍ ഉണ്ടെങ്കില്‍ അലോട്ടമെന്റ്‌റദ്ദാക്കപ്പെടും.

ഇത്തവണ സ്‌കൂളുകളിലെ സീറ്റുകലുടെ എണ്ണം 20 ശതമാനം വര്‍ദ്ധിപ്പിച്ചിരുന്നു. 4,99,030 വിദ്യാര്‍ത്ഥികളാണ് പ്ലസ് വണ്‍ പ്രവേശനത്തിനായി കാത്തിരിക്കുന്നത്. സംസ്ഥാനത്ത് നിലവില്‍ 3,61,763 പ്ലസ് വണ്‍ സീറ്റുകളാണുളളത്. പ്രവേശനത്തിനായി അപേക്ഷകള്‍ സമര്‍പ്പിച്ചവരുടെ വേരിഫിക്കേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും 20 ശതമാനം സീറ്റ് വര്‍ദ്ധനക്ക് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതേ മാതൃകയിലാണ് ഇത്തവണയും സീറ്റ് വര്‍ദ്ധന നടപ്പാക്കുന്നത്.പ്രധാന അലോട്ട്മെന്റിലൂടെ പ്രവേശനം സാധ്യമാകാത്തവര്‍ക്ക് സപ്ലിമെന്ററി അലോട്ട്മെന്റിലൂടെ പ്രവേശനം ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *