എൻഡിഎ സർക്കാർ കേവല ഭൂരിക്ഷം നേടി വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: എൻഡിഎ സർക്കാർ കേവല ഭൂരിക്ഷം നേടി വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രിയായതിനു ശേഷമുള്ള ആദ്യ വാർത്താസമ്മേളനത്തിൽ നരേന്ദ്ര മോദി.

ക്രിയാത്മകമായ തിരഞ്ഞെടുപ്പാണ് നടന്നത്. സർക്കാർ രൂപീകരിക്കാൻ ഒട്ടും വൈകില്ല. കൃത്യമായി ആസൂത്രണം ചെയ്താണ് പ്രചാരണം നടത്തിയതെന്നു പ്രധാനമന്ത്രി പറഞ്ഞു. അതേസമയം, മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണെന്നും ചോദ്യങ്ങൾക്ക്, പാർട്ടി പ്രസിഡന്റ് മറുപടി പറയുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നരേന്ദ്ര മോദിയുടെ ഭരണം വീണ്ടും കൊണ്ടുവരാൻ ജനങ്ങൾ തീരുമാനിച്ചെന്നു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പറഞ്ഞു. മോദി സർക്കാരിന്റെ നേട്ടങ്ങൾ താഴെത്തട്ടു വരെ എത്തിക്കാൻ സാധിച്ചെന്നും വാർത്താസമ്മേളനത്തിൽ അമിത് ഷാ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *