അതിർത്തിയിൽ ഇന്ത്യ വ്യോമസേനാ താവളങ്ങൾ തുടങ്ങും

കശ്മീർ : പുൽവാമ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ നടത്തിയ ബാലാക്കോട്ട് ആക്രമണം പാകിസ്ഥാനെ ഭയത്തിന്റെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ് .അതിനു ആക്കം കൂട്ടുന്ന പുതിയ റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട് . പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഭാഗങ്ങളിൽ ഇന്ത്യ വ്യോമസേനാ താവളങ്ങൾ ആരംഭിക്കാൻ ഒരുങ്ങുന്നു .

പാകിസ്ഥാനിൽ നിന്നും ഉണ്ടാകുന്ന ഏതൊരു ആക്രമണങ്ങളെയും ഏതു സമയത്തും നേരിടാൻ സജ്ജമായ താവളങ്ങളാകും ഒരുക്കുക .കശ്മീർ,രാജസ്ഥാൻ,പഞ്ചാബ്,ഗുജറാത്ത് എന്നീ അതിർത്തി പ്രദേശങ്ങളിലാകും വ്യോമസേനാ താവളങ്ങൾ സജ്ജമാക്കുക .

മാത്രമല്ല നിലവിലുള്ള റഷ്യൻ ആയുധങ്ങൾക്കൊപ്പം റഫേൽ,ഇന്ത്യൻ ഡി ആർ ഡി ഒ-ഇസ്രായേൽ എന്നിവ സംയുക്തമായൊരുക്കുന്ന അത്യാധുനിക മിസൈൽ എന്നിവയും ഉടൻ വ്യോമസേനയുടെ ഭാഗമാകും.അതും സൈന്യത്തിന്റെ കരുത്ത് വർദ്ധിപ്പിക്കും .

Leave a Reply

Your email address will not be published. Required fields are marked *