വാരാപ്പുഴ കസ്റ്റഡിമരണം: ഏഴുപൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്ത് എന്ന യുവാവിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് ഏഴുപൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകി. പ്രതികളായ സിഐ ക്രിസ്റ്റ്യൻ സാം, എസ്.ഐ ദീപക് ഉൾപ്പെടെ ഏഴ് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാനാണ് സർക്കാർ അനുമതി നൽകിയത്.  അനുമതി ഉത്തരവ് ലഭിച്ചാൽ ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലാക്കിയ കസ്റ്റഡി മരണത്തിൽ പ്രതികളായ ഏഴുപേരെ ഡിസംബറിൽ സർവീസിൽ തിരിച്ചെടുത്തിരുന്നു. കുറ്റപത്രം തയ്യാറായെന്നും പൊലീസുദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള സർക്കാർ അനുമതി വൈകാതെ തേടുമെന്നുമാണ് നേരത്തെ പറഞ്ഞിരുന്നത്. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന സർക്കാർ വാദം അംഗീകരിച്ച് കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യവും ഹൈക്കോടതി തള്ളിയിരുന്നു.

വാസുദേവന്റെ വീടാക്രമിച്ച കേസിൽ ആർ.ടി.എഫ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് കസ്റ്റഡിയിൽ വച്ചുണ്ടായ മർദ്ദനത്തെതുടർന്നാണ് മരിച്ചത് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് 2018 ഏപ്രിൽ ഒമ്പതിനായിരുന്നു മരണം,​ ആന്തരികാവയവങ്ങൾക്കേറ്റ ഗുരുതര ക്ഷതത്തെ തുടർന്നായിരുന്നു മരണം. അടിവയറ്റിലേറ്റ ചവിട്ടായിരുന്നു മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *