നരേന്ദ്ര മോദി വൻ തോൽവി ഏറ്റുവാങ്ങുമെന്ന് പ്രിയങ്കാ ഗാന്ധി

ന്യൂഡൽഹി:  ബി.ജെ.പിയും നരേന്ദ്ര മോദിയും തിരഞ്ഞെടുപ്പിൽ വൻ തോൽവി ഏറ്റുവാങ്ങുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പറഞ്ഞു.

ഇപ്പോഴത്തെ ഭരണത്തിൽ അസം‌തൃപ്‌തരായ ജനങ്ങൾ മോദിക്കെതിരെ വോട്ട് ചെയ്യുമെന്നും അവർ പറഞ്ഞു. ഇന്ത്യയിലെ ജനങ്ങളെല്ലാം അസം‌തൃപ്‌തരാണ്. യഥാർത്ഥ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാതെ അനാവശ്യമായ ചില കാര്യങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത്. ഇതിനെല്ലാം ജനങ്ങൾ തിരഞ്ഞെടുപ്പിലൂടെ പ്രതികാരം ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *