ചെയര്‍മാന്‍ സ്ഥാനം: മാണി വിഭാഗത്തിന്റെ നിർദ്ദേശങ്ങൾ തള്ളി പി.ജെ. ജോസഫ്

കോട്ടയം: കേരളകോൺഗ്രസ് ചെയർമാൻ സ്ഥാനത്തെ ചൊല്ലി തർക്കം മുറുകവെ മാണി വിഭാഗത്തിന്റെ നിർദ്ദേശങ്ങൾ തള്ളി വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ്.

ജോസ് കെ. മാണി ചെയർമാനാകണമെന്ന ആവശ്യം പാർട്ടിയിൽ ഉയർന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരുവിഭാഗത്തിന് മാത്രം എല്ലാസ്ഥാനങ്ങളും വേണമെന്ന നിർദ്ദേശം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും പി.ജെ. ജോസഫ് പ്രതികരിച്ചു. അതേസമയം സി.എഫ്. തോമസ് ചെയർമാനാകുന്നതിനെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

പ്രതിച്ഛായയിൽ വന്ന വിവാദലേഖനത്തെയും പി.ജെ. ജോസഫ് തള്ളിപ്പറഞ്ഞു.കെ.എം.മാണിക്കൊപ്പം താനും രാജിവയ്ക്കണമെന്ന തീരുമാനം പാർട്ടിയിൽ ഉണ്ടായിരുന്നില്ലെന്ന് പി.ജെ.ജോസഫ് പറഞ്ഞു. ജോസ് കെ.മാണിയെ ചെയർമാനാക്കണമെന്ന് പാർട്ടിയുടെ 9 ജില്ലാ പ്രസിഡന്റുമാർ നിർദേശിച്ചുവെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് പി.ജെ.ജോസഫിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *