പ്രളയസെസ് ജൂണിൽ നിലവിൽ വരും; നിത്യോപയോഗ സാധനങ്ങളുൾപ്പെടെ വിലയേറും

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിന് പണം കണ്ടെത്താൻ ജി.എസ്.ടി.ക്ക് പുറമെ ഒരു ശതമാനം അധികനികുതി ഏർപ്പെടുത്തുന്ന പ്രളയസെസ് ജൂണിൽ നിലവിൽ വരും. ഇതോടെ നിത്യോപയോഗ സാധനങ്ങളുൾപ്പെടെ നികുതിയുള്ള ഉത്പന്നങ്ങൾക്കെല്ലാം സംസ്ഥാനത്ത് വിലയേറും. ജൂൺ ഒന്നുമുതൽ സെസ് നടപ്പാക്കുന്ന തരത്തിൽ ഉത്തരവ് കൊണ്ടുവരാനാണ് സർക്കാർ നീക്കം.

സംസ്ഥാനത്തിനകത്ത് മാത്രമാണ് സെസ് . കേരളത്തിന് പുറമെ നിന്ന് വാങ്ങുന്നവയ്ക്ക് സെസ് ഉണ്ടാകില്ല. രണ്ടുവർഷം സെസ് ഈടാക്കുന്നതിലൂടെ 600 കോടി രൂപയുടെ അധികവരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഒരു ശതമാനം പ്രളയസെസ് നടപ്പ് ബഡ്ജറ്റിലാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ഏപ്രിൽ ഒന്നു മുതൽ സെസ് നടപ്പാക്കേണ്ടതായിരുന്നു. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് വന്നതിനാൽ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം നീട്ടി വയ്ക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *