സാമ്പത്തിക തട്ടിപ്പ്: വി.എസ്. ശിവകുമാറിന്റെ പഴ്സണല്‍ സ്റ്റാഫിന്റെ മകള്‍ക്കെതിരെ കേസ്

തിരുവനന്തപുരം: വി.എസ്. ശിവകുമാര്‍ എംഎല്‍എയുടെ പഴ്സനല്‍ സ്റ്റാഫിന്റെ മകള്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പിനു കേസ്. ആധാര്‍ റജിസ്ട്രേഷന്‍ ഓഫിസില്‍ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെന്നാണ് ശാസ്തമംഗലം സ്വദേശി ഇന്ദുജ വി. നായര്‍ക്കെതിരായ പരാതി. ആറോളം പേരുടെ പരാതിയാണ് പൊലീസിനു ലഭിച്ചത്. ഓരോരുത്തരിൽ നിന്നും രണ്ടു മുതൽ അഞ്ച് ലക്ഷം രൂപവരെ വാങ്ങിച്ചെന്നാണു പരാതി. 25 ഓളം േപരെ ഇത്തരത്തിൽ തട്ടിപ്പിനിരയാക്കിയെന്നു പരാതി നൽകിയവർ പറഞ്ഞു.

ഇന്ദുജയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിലും മ്യൂസിയം പൊലീസ് കേസെടുത്തു. മുൻ ആരോഗ്യ മന്ത്രിയും ഇപ്പോൾ തിരുവനന്തപുരം എംഎൽഎയുമായ വി.എസ്. ശിവകുമാറിന്റെ പഴ്സനല്‍ സെക്രട്ടറി വാസുദേവൻ നായരുടെ മകളാണ് ഇന്ദുജ.

 

Leave a Reply

Your email address will not be published. Required fields are marked *