സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് ഇന്ന്

തിരുവനന്തപുരം: സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. വോട്ടെടുപ്പിന് ശേഷം ചേരുന്ന ആദ്യ എക്സിക്യൂട്ടീവ് യോഗമായതിനാൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ അവലോകനമാണ് പ്രധാന അജണ്ട. വിവിധ ജില്ലാ കമ്മിറ്റികൾ തയ്യാറാക്കിയ വോട്ടെടുപ്പ് സംബന്ധിച്ച റിപ്പോർട്ടുകൾ യോഗത്തിൽ വിശദമായി ചർച്ച ചെയ്യും.

ഇതിന് പുറമെ, പൊന്നാനിയിലെ ഇടത് സ്ഥാനാർത്ഥി പി.വി.അൻവർ വയനാട്ടിലെ സിപിഐ സ്ഥാനാർത്ഥി പിപി സുനീറിനെതിരെ നടത്തിയ നടത്തിയ ആക്ഷേപം യോഗത്തിൽ ചർച്ചയാകും. രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ച സുനീറിനെതിരെ കടുത്ത ആരോപണങ്ങളാണ് തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ അൻവർ ഉന്നയിച്ചത്.

വയനാട്ടിൽ പി.പി.സുനീറിന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ സാമ്പത്തിക താൽപര്യങ്ങളാണെന്ന ആരോപണമാണ് പി.വി.അൻവർ എംഎൽഎ ഉന്നയിച്ചത്. ക്വാറി മുതലാളിമാരിൽ നിന്ന് സുനീർ പണം പിരിച്ചെന്നും, സിപിഐ  നേതൃത്വം ഇതന്വേഷിക്കണമെന്നും അൻവർ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *