യോഗി സര്‍ക്കാരിൽനിന്നു രാജിവച്ചു മന്ത്രിയുടെ പ്രതിഷേധം

ലക്നൗ: ബിജെപിയുമായുള്ള തർക്കത്തെ തുടർന്ന് യോഗി ആദിത്യനാഥ് സർക്കാരിൽനിന്നു രാജി വച്ചതായി സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി(എസ്ബിഎസ്പി) അധ്യക്ഷനും മന്ത്രിയുമായ ഓം പ്രകാശ് രാജ്ഭർ. ഏപ്രിൽ 13നു മന്ത്രിക്കു മുൻപാകെ രാജി സമർപ്പിച്ചതാണ്. അതു സ്വീകരിക്കണമോ, വേണ്ടയോ എന്ന കാര്യം ഇനി ബിജെപിക്കു തീരുമാനിക്കാം– മന്ത്രി രാജ്ഭർ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് സീറ്റ് പങ്കിടലിൽ രാജ്ഭറിന്റെ പാർട്ടിക്ക് ബിജെപിയുമായി ധാരണയിലെത്താൻ സാധിച്ചിരുന്നില്ല.

സർക്കാരിൽ എനിക്കിനി ഒന്നും ചെയ്യാനില്ല. തിരഞ്ഞെടുപ്പിൽ സുഹൽദേവ് ഭാരതീയ സമാജ്പാർട്ടിയുടെ പേരും കൊടിയും ബിജെപി ദുരുപയോഗിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോ‍ഡ് ഷോയിൽ വരെ ഉപയോഗിച്ചു. ഇതുമായി ബന്ധപ്പെട്ടു തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *