എസ്എസ്എൽസി പരീക്ഷയിൽ തോറ്റു; ഇടുക്കിയിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

ഇടുക്കി: എസ്എസ്എൽസി പരീക്ഷയിൽ തോറ്റതിൽ മനംനൊന്ത് ഇടുക്കിയിൽ പെൺകുട്ടി ആത്മഹത്യ ചെയ്തു. ഏലപ്പാറ സ്വദേശി സ്വാതിയാണ് മരിച്ചത്. പരീക്ഷാ ഫലമറിഞ്ഞതിന് ശേഷം ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ തൂങ്ങിമരിക്കുകയായിരുന്നു. മൃതദേഹം വണ്ടിപ്പെരിയാറിലെ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Leave a Reply

Your email address will not be published. Required fields are marked *