കശുവണ്ടി മേഖലയിൽ വീണ്ടും ബാങ്കുകളുടെ ജപ്തി; പ്രതിരോധം തീർത്തു സ്ത്രീ തൊഴിലാളികളും വ്യവസായികളും.

കൊല്ലം:  ഐസിഐസിഐ ബാങ്ക് സർഫേസി ആക്ട് എന്ന നിയമത്തെ മുൻനിർത്തി സ്റ്റേറ്റ് ലെവൽ ബാങ്കെഴ്‌സ്  കമ്മിറ്റിയുടെയും സംസ്ഥാന സർക്കാരിന്റെയും നിർദ്ദേശങ്ങളെ മാനിക്കാതെ കശുവണ്ടി ഫാക്ടറി ജപ്തി ചെയ്യുകയും സ്ത്രീ തൊഴിലാളികളെ ഉൾപ്പെടെ പുറത്താക്കാൻ ശ്രമിച്ചതിന് വ്യവസായികളും തൊഴിലാളികളും മറ്റ് അനുബന്ധ പെട്ടവരും സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ സംയുക്തമായി പ്രതിരോധിച്ചു.

തുടർന്ന് ബാങ്ക് അധികൃതരുംപോലീസ് ഉദ്യോഗസ്ഥരുമായും കൊല്ലം ജില്ലാകോടതി പ്രതിനിധിയുമായി നടത്തിയ ചർച്ചകളുടെയും പ്രതിരോധത്തെയും ഫലമായി ഐസിഐസിഐ ബാങ്ക് ജപ്തി നടപടികൾ നിർത്തി വെച്ച് പിൻവാങ്ങി.

സംസ്ഥാന സർക്കാർ നടപ്പിലാക്കി കൊണ്ടിരിക്കുന്ന കശുവണ്ടി പുനരുദ്ധാരണ പദ്ധതികൾ വ്യവസായിക്കും പൂർത്തിയായി തൊഴിലാളികളുടെ ജോലി സ്ഥിരത ഉറപ്പുവരുത്തുന്നത് വരെ ഇനി കശുവണ്ടി മേഖലയിലെ ജപ്തി നടപടികളിൽനിന്ന് ബാങ്കുകൾ പൂർണമായും പിന്മാറണമെന്ന് കേരള കശുവണ്ടി വ്യവസായ സംയുക്ത സമരസമിതി ആവശ്യപ്പെട്ടു.

കശുവണ്ടി മേഖലയോടുള്ള അവഗണന ബാങ്കുകൾ അവസാനിപ്പിക്കുന്നതുവരെ വരുംനാളുകളിൽ അതി ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് കേരള കശുവണ്ടി വ്യവസായ സംയുക്തസമരസമിതി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *