പ്രജ്ഞാ സിംഗിനെ പ്രചാരണ പരിപാടികളിൽ നിന്ന് കമ്മിഷൻ മൂന്നുദിവസത്തേക്ക് വിലക്കി

ന്യൂഡൽഹി : ബാബരി മസ്ജിദ് തകർത്തതിൽ തനിക്ക് അഭിമാനമുണ്ടെന്ന ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാർത്ഥി പ്രജ്ഞാ സിംഗ് താക്കൂറിന്റെ പരാമർശത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി എടുത്തു,​ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ നിന്ന് പ്രജ്ഞാ സിംഗിനെ കമ്മിഷൻ മൂന്നുദിവസത്തേക്ക് വിലക്കി. പ്രസ്താവന പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന കണ്ടെത്തിയതോടെയാണ് വിലക്ക് ഏർപ്പെടുത്തിയത്.

അയോദ്ധ്യയിലെ ബാബറി മസ്ജിദ് തകർത്തതിൽ താൻ അഭിമാനിക്കുന്നുവെന്നും അതിൽ പശ്ചാത്താപമില്ലെന്നുമായിരുന്നു പ്രജ്ഞാ സിംഗ് ഒരഭിമുഖത്തിൽ പറഞ്ഞത്. രാമ ക്ഷേത്രത്തിന് ചുറ്റുമായി കുറച്ച് മാലിന്യങ്ങൾ കിടപ്പുണ്ടായിരുന്നു. ഞങ്ങൾ അത് നീക്കം ചെയ്തു. ഇത് രാജ്യത്തോടുള്ള നമ്മുടെ അഭിമാനത്തെ ഉണർത്തുന്നു. അയോദ്ധ്യയിൽ വലിയ രാമ ക്ഷേത്രം പണിയും. ഇന്ത്യയിൽ അല്ലാതെ പിന്നെവിടെയാണ് രാമ ക്ഷേത്രം പണികയെന്നും അവർ ചോദിച്ചു.

മലേഗാവ് സ്ഫോടനക്കേസിലെ പ്രതിയായ പ്രജ്ഞാ സിംഗ് എ.ടി.എസ് തലവനായിരുന്ന ഹേമന്ത് കർക്കറെയ്ക്കെതിനടത്തിയ പരാമർശത്തിൽ മദ്ധ്യപ്രദേശ് പൊലീസ് നേരത്തെ കേസെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *