മേയ് ഒന്നു മുതല്‍ ഫോര്‍ട്ടിഫൈഡ് മില്‍മ പാല്‍

തിരുവനന്തപുരം: മേയ് ഒന്നു മുതല്‍ മില്‍മ തിരുവനന്തപുരം കോഴിക്കോട് ഡയറികളില്‍ നിന്നും ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോരിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശമനുസരിച്ച് ഫോര്‍ട്ടിഫൈഡ് ഹോമോജനൈസ്ഡ് ടോണ്‍ഡ് പാല്‍ വിതരണം ചെയ്യുമെന്ന് മില്‍മ മേഖലാ ചെയര്‍മാന്‍ കല്ലട രമേശ് അറിയിച്ചു.

പാലില്‍ ആവശ്യമായ അളവില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ ഡി എന്നിവ ചേര്‍ത്ത് കൂടുതല്‍ പോഷക സമ്പുഷ്ടമാക്കുകയാണ് ലക്ഷ്യം. നാഷണല്‍ ഡയറി ഡവലപ്‌മെന്റ് ബോര്‍ഡ്, ടാറ്റാ ട്രസ്റ്റ്, ദി ഇന്ത്യ ന്യൂട്രീഷന്‍ ഇനിഷ്യേറ്റിവ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. എറണാകുളത്തും മറ്റ് ജില്ലകളിലും ഉടന്‍ തന്നെ ഫോര്‍ട്ടിഫൈഡ് മില്‍മപാല്‍ ലഭ്യമാക്കുമെന്ന് മില്‍മ ഭാരവാഹികള്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഓരു ഗ്ലാസ് ഫോര്‍ട്ടിഫൈഡ് മില്‍മ പാല്‍ കുടിക്കുമ്പോള്‍ വിറ്റാമിന്‍ എ പ്രതിദിന ആവശ്യകതയുടെ ഏകദേശം 47 ശതമാനവും വിറ്റാമിന്‍ ഡി ഏകദേശം 34 ശതമാനവും ലഭ്യമാകും. പുതുതായി രൂപകല്‍പ്പന ചെയ്ത കവറില്‍ വിതരണം ചെയ്യപ്പെടുന്ന മില്‍മ ഫോര്‍ട്ടിഫൈഡ് ടോണ്‍ഡ് പാലിന്റെ വിലയില്‍ മാറ്റമുണ്ടാകില്ല.

Leave a Reply

Your email address will not be published. Required fields are marked *