മുട്ടത്തുവര്‍ക്കി പുരസ്‌കാരം ബെന്യാമിന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ മുട്ടത്തുവര്‍ക്കി പുരസ്‌ക്കാരത്തിന് പ്രശസ്ത നോവലിസ്റ്റ് ബെന്യാമിന്‍ അര്‍ഹനായി. 50,000 രൂപയും പ്രൊഫസര്‍ സി.പി നായര്‍ രൂപ കല്‍പന ചെയ്ത ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

പ്രൊഫസര്‍ എന്‍ വി നാരായണന്‍, കെ ആര്‍ മീര, എന്‍ ശശിധരന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.മുട്ടത്തു വര്‍ക്കിയുടെ ചരമ വാര്‍ഷിക ദിനമായ മെയ് 28ന് പന്തളത്ത് ചേരുന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ ഫൗണ്ടേഷന്‍ ജനറല്‍ കണ്‍വീനര്‍ ശ്രീകുമാരന്‍ തമ്പി പുരസ്‌കാരം സമ്മാനിക്കും.

മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ മുട്ടത്തുവര്‍ക്കിയുടെ സ്മരണാര്‍ത്ഥം മുട്ടത്തുവര്‍ക്കു ഫൗണ്ടേഷനാണ് പുരസ്‌കാരം നല്‍കുന്നത്. മലയാള കഥാസാഹിത്യത്തിലെ മികച്ച രചനകള്‍ക്കുള്ള ഈ പുരസ്‌കാരം 1992 മുതല്‍ നല്‍കി വരുന്നു. പുരസ്‌കാരത്തിന്റെ ആദ്യ ജേതാവ് ഒ വി വിജയനാണ്. 2017 ല്‍ ടി വി ചന്ദ്രനും 2018 ല്‍ കെ ആര്‍ മീരയും അവാര്‍ഡിനര്‍ഹരായി.

Leave a Reply

Your email address will not be published. Required fields are marked *