ശുചീകരണ പദ്ധതിയുമായി തിരുവനന്തപുരം നഗരസഭ

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ മഴക്കാല പൂര്‍വ്വ ശുചീകരണത്തിന് അടുത്തയാഴ്ച തുടക്കമാവും. കടലാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ തീരദേശ ശുചീകരണത്തിന് പ്രത്യേക പദ്ധതിയുണ്ടാവും. കൂടുതല്‍ കരുതലോടൊണ് തിരുവനന്തപുരം നഗരസഭ നീങ്ങുന്നത്. മഴക്കാലം ശക്തമാകുന്നതിന് മുന്‍പ് തന്നെ നഗര ശുചീകരണം പൂര്‍ത്തിയാക്കാനാണ് തീരുമാനം.

50 വീടുകള്‍ക്ക് ഒരാള്‍ എന്ന രീതിയില്‍ വളണ്ടിയര്‍മാരെ നിയോഗിക്കും. ആദ്യ ഘട്ടത്തില്‍ ഓടകളിലെ മണ്ണ് നീക്കും. മലിനമായി ഒഴുകുന്ന പാര്‍വ്വതീ പുത്തനാറും ആമയിഴഞ്ചാന്‍ തോടും വൃത്തിയാക്കും. പൊതു സ്ഥലങ്ങള്‍, സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ശുചിത്വ ബോധവത്കരണം നടത്തും.

കൊതുകു നശീകരണവും ഉറവിട മാലിന്യ നശീകരണവും ഇതിന്‍റെ ഭാഗമായി നടക്കും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ അടുത്ത ദിവസം തന്നെ നഗരസഭാ മേയര്‍ ആരോഗ്യവകുപ്പ് അധികൃതരുമായി ചര്‍ച്ച നടത്തും.

Leave a Reply

Your email address will not be published. Required fields are marked *