“പോയട്രോള്‍” മൊബൈല്‍ ആപ്പുമായി സോഹന്‍ റോയ്‌

തിരുവനന്തപുരം : മലയാള സാഹിത്യരംഗത്തേക്ക് കടന്നുവരാനാഗ്രഹിക്കുന്ന നവപ്രതിഭകള്‍ക്ക്, അവരുടെ രചനകള്‍ കുറഞ്ഞ ചിലവില്‍ കൂടുതല്‍ ആളുകളിലേക്ക് ഡിജിറ്റല്‍ മാര്‍ഗ്ഗത്തിലൂടെ എത്തിക്കാനുള്ള ഒരു പുതിയ ആശയവുമായി പ്രശസ്ത ഹോളിവുഡ് സംവിധായകനും കവിയുമായ സോഹന്റോയ്.
 പാകിസ്ഥാന്റെ പിടിയിലകപ്പെട്ട വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനനന്ദന് ആദരവ് അര്‍പ്പിച്ചുകൊണ്ടുള്ള സോഹന്‍ റോയിയുടെ ”അഭിനന്ദന്‍” കവിത സമാഹാരത്തിന് ”പോയട്രോള്‍” എന്ന മൊബൈല്‍ ആപ്പിലൂടെ നവമാധ്യമങ്ങളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി ഒന്നോ രണ്ടോ ദിവസം കൊണ്ടുതന്നെ ലക്ഷക്കണക്കിന് ആളുകളിലേക്ക് പുതിയ രചനകള്‍ എത്തിക്കാനുള്ള  ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഒരുക്കിക്കൊണ്ടാണ് പുതിയ പദ്ധതി.
സോഹന്‍ റോയ് രചന നിര്‍വ്വഹിച്ച ‘അഭിനന്ദനം ‘ എന്ന കവിത മുമ്പ് നവമാധ്യമങ്ങളിലുള്‍പ്പടെ വൈറലായിരുന്നു. വായനക്കൊപ്പം കവിതയുടെ തീവ്രത ഒട്ടും ചോരാതെ സംഗീതരൂപത്തില്‍ക്കൂടി അത് ആസ്വദിക്കുവാന്‍ സാധിക്കുന്നു എന്നുള്ളതാണ് ഈ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്ന ‘പോയട്രോള്‍ ‘ എന്ന അപ്ലിക്കേഷന്റെ പ്രത്യേകത.
പ്രശസ്ത സംഗീതസംവിധായകന്‍ ബി ആര്‍ ബിജുറാം ആണ് സോഹന്‍ റോയിയുടെ വരികള്‍ സംഗീതരൂപത്തില്‍ ആസ്വാദകരില്‍ എത്തിച്ചിരിക്കുന്നത്. ”POETROLL” എന്ന മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ കവിതകളുടെ ഡിജിറ്റല്‍ രൂപം ആസ്വദിക്കാനാകും. നിലവില്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമില്‍ മാത്രം ലഭ്യമായിട്ടുള്ള ആപ്പ് വൈകാതെ ആപ്പിള്‍ ആപ്പ് സ്റ്റോറിലും ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *