എല്ലാ ആരാധനാലയങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണം: മന്ത്രി ജലീല്‍

കോഴിക്കോട്: സുന്നിപള്ളികളിലടക്കം എല്ലാ ആരാധനാലയങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് മന്ത്രി കെ. ടി ജലീല്‍. പ്രവേശനം അനുവദിച്ചാലേ ആരാധനാസ്വാതന്ത്ര്യം കിട്ടുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. ശബരിമല സ്ത്രീപ്രവേശനത്തിലെ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ തിടുക്കം കാട്ടിയിട്ടില്ലെന്നും കെ. ടി ജലീല്‍ കോഴിക്കോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *