താന്‍ തെറ്റുകാരനാണെങ്കില്‍ തന്‍റെ വീട്ടിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുമെന്ന് പ്രധാനമന്ത്രി

സിദ്ധി: താന്‍ തെറ്റുകാരനാണെങ്കില്‍ തന്‍റെ വീട്ടിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് തങ്ങളുടെ നേതാക്കളുടെ വീടുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണത്തിന് മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത്  മറുപടി പറയുകയായിരുന്നു അദ്ദേഹം.

ആദായനികുതി വകുപ്പിന്‍റെ പരിശോധനയ്ക്ക് ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത് ഞങ്ങള്‍ രാഷ്ട്രീയക്കാരാണ്, ഞങ്ങളുടെ വീടുകളില്‍ എന്തിന് പരിശോധന നടത്തുന്നു എന്നാണ്. രാജ്യത്തെ നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്. മോദി എന്തെങ്കിലും തെറ്റ് ചെയ്താല്‍ മോദിയുടെ വീട്ടിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തും. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്.

Leave a Reply

Your email address will not be published. Required fields are marked *