സിപിഎമ്മിന്‍റെ വിശദീകരണയോഗം നാളെ

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സിപിഎമ്മിന്‍റെ വിശദീകരണയോഗം നാളെ .  സ്ത്രീ അവകാശ സംരക്ഷണ യോഗം  പത്തനംതിട്ടയിൽ നടക്കും.  സത്രീപ്രവേശന വിധിയെ രാഷ്ട്രീയമായി പ്രതിപക്ഷം ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് സിപിഎമ്മിന്‍റെ വിശദീകരണയോഗം.

പ്രതിപക്ഷം സ്ത്രീകളെ ഉൾപ്പെടെ രംഗത്തിറക്കി സമരം ശക്തമാക്കുന്നതിനിടെയാണ് വിശദീകരണവുമായി സിപിഎം എത്തുന്നത്. പത്തനംതിട്ടയിൽ ചൊവ്വാഴ്ച രാവിലെയാണ് സ്ത്രീ അവകാശ സംരക്ഷണ യോഗം ചേരുക .ഭക്തരുടെ പ്രതിഷേധവും തെരുവിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധത്തിലായ സിപിഎം തിരക്കിട്ടാണ് വിശദീകരണ പരിപാടി സംഘടിപ്പിച്ചത്. പി.കെ ശ്രീമതി എം.പി, ജനാധിപത്യ മഹിളാ അസ്സോസിയേഷൻ സംസ്ഥാന സെക്രട്ടറി പി സതീദേവി തുടങ്ങിയവർ വിശദകരണയോഗത്തിൽ പങ്കെടുക്കും. ജനാധിപത്യമഹിളാ അസോസിയേഷന്‍റെയും വനിതാ സംഘടനകളുടെയും കൂട്ടായ്മയിലാണ് യോഗം.

Leave a Reply

Your email address will not be published. Required fields are marked *