ട്രാവല്‍ ഏജന്‍സികളില്‍ മിന്നല്‍ പരിശോധന

തിരുവനന്തപുരം: ട്രാവല്‍ ഏജന്‍സികളില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധന. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മിന്നല്‍ പരിശോധനാ സ്‌ക്വാഡുകളെ എല്ലാ ആര്‍ടി ഓഫീസിലും നിയമിക്കാന്‍ ഗതാഗത കമ്മീഷണര്‍ ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു മോട്ടോര്‍ വാഹനവകുപ്പിന്റെ മിന്നല്‍ പരിശോധന.

ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ നിര്‍ദ്ദേശം. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചാല്‍ ഏജന്‍സികള്‍ക്കും നോട്ടീസയക്കും.

കല്ലടയുടെ തിരുവനന്തപുരത്തെ ഓഫീസ് പ്രവര്‍ത്തിച്ചത് ലൈസന്‍സില്ലാതെയാണെന്ന് പരിശോധനയില്‍ കണ്ടെത്തി. പെര്‍മിറ്റ് ലംഘിച്ചതിന് 23 ബസ്സുകള്‍ക്ക് 5000 രൂപ പിഴ ചുമത്തി. ഇതില്‍ 6 ബസ്സുകള്‍ കല്ലടയുടേതാണ്. അനധികൃതമായി ചരക്ക് കടത്തിയതിന് 4 ബസ്സുകള്‍ക്കും പിഴ ചുമത്തി.

Leave a Reply

Your email address will not be published. Required fields are marked *